
മുതുതല: പറക്കാട് വൻമരം റോഡിലേക്ക് കടപുഴകിവീണു അപകടം. ഇന്നലെ ഉച്ചയോടു കൂടിയാണ് മുതുതല പറക്കാട് വൻമരം കടപുഴകി റോഡിലേക്ക് വീണത്. പറക്കാട് കള്ള് ഷാപ്പിലെ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന കൂറ്റൻ മാവാണ് റോഡിലേക്ക് വീണത്.
ഇതോടെ തൃത്താല കൊപ്പം മുതുതല പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മരത്തിന് സമീപം ഉണ്ടായിരുന്ന മതിലും തകർന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനോട് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. സംഭവം സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.