Banner Ads

ഓർമ്മകളിൽ ഒരു പിടി നക്ഷത്രങ്ങൾ: നടൻ ഷാനവാസിന് വിട, സംസ്കാരം ഇന്ന് വൈകിട്ട്

തിരുവനന്തപുരം:അകാലത്തിൽ നമ്മെ വിട്ടുപോയ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.കുറച്ച്‌ വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മണിക്ക് തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

2011-ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് തിരിച്ചെത്തിയത്. പൃഥ്വിരാജ് നായകനായ ‘ജനഗണമന’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.