Banner Ads

ആലത്തൂരില്‍ കന്നുപൂട്ട് മത്സരം സംഘടിപ്പു ; തുടർന്ന് സംഘാടകര്‍ക്കെതിരെ കേസെടുത്ത പോലീസ്

കന്നുപൂട്ട് മത്സരം സംഘാടകര്‍ക്കെതിരെ കേസെടുത്ത് , ആലത്തൂര്‍ പോലീസ്

നിയമാനുസൃതമല്ലാതെ കന്നുപൂട്ട് മത്സരം നടത്തിയെന്നും, മൃഗങ്ങളെ ഉപദ്രവിച്ചുവെന്നും കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്നുമാണ് പരാതി സെപ്റ്റംബര്‍ എട്ടിനാണ് മത്സരം സംഘടിപ്പിച്ചത്.പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യ എന്ന സംഘടനയാണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കോടതിവിധികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളും കന്നുപൂട്ട് മത്സരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് എന്നാരുന്നു ‘പെറ്റ’ ഇന്ത്യയുടെ വാദം. അതേസമയം നിയമാനുസൃതമല്ലാത്ത ഒന്നും നടന്നിട്ടില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *