
വൈക്കം: കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് റെയ്സ നാളെ രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ അമ്ബലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്ററിലധികം വരുന്ന ദൂരം ഈ പത്ത് വയസ്സുകാരി നീന്തും കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.
ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിംസ്- ഫാത്വിമ ദമ്‌ബതികളുടെ മകൾ റെയ്യ അജിംസ്. റെയ്ക്കു നീന്തുമ്ബോൾ അകമ്‌ബടിയായി ഉമ്മ ഫാത്വിമയും ഹയാക്കിൽ ഉണ്ടാകും പരിശീലകൻ. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രോഗ്രാം കോ- ഓർഡിനേറ്റർ ശിഹാബ് കെ സൈനു അറിയിച്ചു. ക്ലബ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 25 റെക്കോർഡുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പരിശീലകൻ ബിജു താങ്കപ്പൻ അറിയിച്ചു.ബിജുതങ്കപ്പനും പ്രോഗ്രാം കോ- ഓർഡിനേറ്റർ ശിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന 21-ാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിനുള്ള സാഹസിക നീന്തലാണിത്.