Banner Ads

ശിവകാശിയില്‍ 6000 കോടിയുടെ പടക്ക വില്‍പ്പന

ചെന്നൈ : 4 ലക്ഷത്തോളം തൊഴിലാളികളാണ് ഈ പടക്ക നിർമ്മാണ ശാലകളില്‍ പണിയെടുക്കുന്നത് . പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് ഇത്രയേറെ പടക്കങ്ങള്‍ വില്‍പ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു.

പടക്ക ഉല്‍പന്നങ്ങള്‍ക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതുമൂലം ശിവകാശി പടക്കനിർമാണ ശാലകളില്‍ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.ഇന്ത്യയിലെ മൊത്തം പടക്ക ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ദീപാവലിയ്‌ക്ക് ഒരു മാസം മുമ്ബേ ശിവകാശിയില്‍ പടക്ക വില്‍പ്പന തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *