Banner Ads

ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാർഥികൾക്ക് ;കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും

ആലപ്പുഴ: 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പ്ലസ് വൺ സയൻസ് ബാച്ച് വിദ്യാർഥികളായ മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), ആസിഫലി (16), അഭിനവ് ജോസഫ് (16), ആർ.പി. റിജോ (16), ഷാരോൺ ടി. ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്. ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി. ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയും സമാനമായ ബുദ്ധിമുട്ട് ചില വിദ്യാർഥികൾക്കുണ്ടായി.

ഇതോടെ ചൊവ്വാഴ്ച ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന ഗുളിക വിതരണവും നടത്തിയിരുന്നില്ല. അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവരാണ് തിങ്കളാഴ്ച ചികിത്സതേടിയത്. ഇതേത്തുടർന്ന് സ്‌കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടുപപ്രശ്നമുണ്ടായത് അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്. നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയിൽ ബാഗുവെച്ച് പുറതേയ്ക്ക് ഇറങ്ങിയ കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥതയുണ്ടായത്. പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റു കുട്ടികൾക്കും ചൊറിച്ചിലനുഭവപ്പെടുകയായിരുന്നു ക്ലാസ് മുറിയിൽ പ്രാണികളുടെ ശല്യമുണ്ടോയെന്ന് സംശയിക്കുന്നു അതിനാലാണ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.ജെ. യേശുദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *