വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ ആഭരണങ്ങൾ വഴിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്രാട ദിനത്തിലാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് .ഇന്ന് മാറനല്ലൂരില്‍ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.മാറനല്ലൂര്‍ പുന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന ധരിച്ചിരുന്ന വളയും മാലയും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് മോഷണം പോയത്. വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിവാഹത്തിന്റെ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെയാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണം കാണാതെ പോകുകയും മോഷണം പോയതാണ് എന്ന മനസിലാക്കുകയും ചെയ്തു.