Banner Ads

വനത്തിൽ കുടുങ്ങി 20 ശബരിമല തീർത്ഥാടകർ ; രക്ഷകനായത് NDRF സംഘം

പുല്ലുമേട്: 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്.സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. രാവിലെ 11 മണിക്കാണ് തീർഥാടക സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ പിടിപെട്ടതോടെ യാത്ര വളരെ വൈകി. രാത്രിയായതിനാൽ വനത്തിന് പുറത്തേക്ക് പോകാൻ സാധിക്കാതെവന്നു.കുട്ടികൾ ഉൾപ്പെടയുള്ളവർ തീർഥാടക സംഘത്തിൽ ഉണ്ടായിരുന്നു.എൻടിആർഎഫ് സംഘവും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. എല്ലാവരുടെയും ആരോഗ്യനില പൂർണ തൃപ്തികരമാണ്. സന്നിധാനത്ത് നിന്ന് രണ്ടര കിലോ മീറ്റർ ഉള്ളിലാണ് വനത്തില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *