പെഷവാർ: അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയില്‍ ബസ് സിന്ധു നദിയിലേക്കു മറിഞ്ഞത് 16 പേരാണ് അപകടത്തിൽ മരിച്ചത്. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.ബസില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. തെല്ചി പാലത്തില്‍ നിന്നാണ് ബസ് നദിയിലേക്കു പതിച്ചത്. നദിയില്‍ നിന്നാണ് പതിനാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ നദിയില്‍ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ പെട്ട ബസില്‍ വധു ഉണ്ടായിരുന്നു. പരിക്കുകളോടെ രക്ഷപെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ട്