
ബെംഗളൂരു:മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി. 100 വീടുകൾ വച്ചുനൽകാൻ ഇപ്പോഴും തയ്യാറാണ്. വീട് നിർമിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിർമാണം നടത്താനും തയ്യാറാണ്. സർക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യo നിലനിൽക്കുന്നുവെന്നും കത്തിൽ പറയുന്നു.കേരളത്തിന്റെയും കർണാടകയുടെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നതായിരുന്നു. വീടുകൾ നിർമിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം അറിയിക്കുമെന്നും ആയിരുന്നു കേരളം കർണാടക സർക്കാരിനോട് അറിയിച്ചിരുന്നു