
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളാൻ സാധ്യതയുള്ള ന്യൂനമർദ്ദമാണ് മഴയുടെ തീവ്രത വർദ്ധിപ്പിക്കാൻ കാരണം.
ഇതിനുപുറമെ, ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഈ കാലാവസ്ഥാ മാറ്റങ്ങൾ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്തങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ളതിനാൽ അധികൃതർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്.