Banner Ads

ഒറ്റ മണിക്കൂറിൽ 12 മില്യണോ! റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനൽ

മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കിയിരിക്കുകായണ് താരം

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കിയിരിക്കുകായണ് താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഗോൾഡൺ പ്ലേബട്ടൺ തുറക്കുന്നതിന്റെ വീഡിയോയും താരം ചാനലിലൂടെ പങ്കുവെച്ചു. തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ തുറന്നത്. റൊണാഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം

‘എൻ്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’, താരം കുറിച്ചു. ഒറ്റ മണിക്കൂറിൽ 12 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ചാനൽ സ്വന്തമാക്കിയത്. UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ഇതുവരെ 19 വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.

നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂട്യൂബിൽ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്ബോൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്ന് താരം അറിയിച്ചു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്‌ക്കുള്ളത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് 39-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡിജിറ്റൽ ലോകത്ത് ഏറ്റവും കൂടുതൾ ആളുകൾ പിന്തുടരുന്നത് താരത്തെയാണെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *