കാനം രാജേന്ദ്രന് പകരം ആര്‍ക്കും ചുമതല നല്‍കില്ല

തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പകരം ആര്‍ക്കും ചുമതല നല്‍കില്ല.ചികില്‍സയ്ക്കായി അവധി അപേക്ഷ നല്‍കിയ കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കും.സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം.കാനത്തിന്റെ അവധി അപേക്ഷയില്‍ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും.

കാനത്തിന്റെ ഇടതു കാലിന് അപകടത്തില്‍ നേരത്തെ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിഞ്ഞില്ല. അണുബാധയെ തുടര്‍ന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലാണ് കാനം. അടുത്ത മാസം ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോഗം കാനത്തിന്റെ വിഷയം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *