Banner Ads

ലക്ഷങ്ങൾ തട്ടിയ സൈബർ കേസിൽ ‘നിർണ്ണായക വഴിത്തിരിവ്’ ഹാക്കറുടെ സഹായി അറസ്റ്റിൽ!

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ ഹാക്കർ ജോയൽ വി. ജോസിന്റെ അടുത്ത സഹായിയും രണ്ടാം പ്രതിയുമായ ഹിരാൽ ബെൻഅനൂജ് പട്ടേലിനെ പത്തനംതിട്ട സൈബർ പോലീസ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സാഹസികമായി പിടികൂടി.