നൊബേല്‍ ജേതാവ് ഹെന്റി കിസ്സിന്‍ജര്‍ അന്തരിച്ചു

വാഷിങ്:യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും നൊബേല്‍ ജേതാവുമായ ഹെന്റി കിസ്സിന്‍ജര്‍ അന്തരിച്ചു.100 വയസ്സായിരുന്നു.കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കിസ്സിന്‍ജര്‍ അസോഷ്യേറ്റ്‌സ് അറിയിച്ചു.

രാഷ്ട്രീയവൃത്തങ്ങളിലും മറ്റും നിറസാന്നിധ്യമായിരുന്നു കിസ്സിന്‍ജര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ചൈനയില്‍ എത്തിയിരുന്നു.നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഇദ്ദേഹം യുഎസ് പ്രസിഡന്റുമാരായ റിച്ചര്‍ഡ് നിക്‌സന്റെയും ഗെറാള്‍ഡ് ഫോര്‍ഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *