2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 2.25 ലക്ഷം

ന്യൂഡല്‍ഹി: കഴിഞ്ഞ കൊല്ലം രണ്ടേകൽ ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോർട്ട്. 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16.6 ലക്ഷം പേരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2022ലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വർഷം, പൗരത്വം ഉപേക്ഷിച്ചവർ

2011: 1,22,819 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

2012ൽ ഇത് 1,20,923 ആയി കുറഞ്ഞു.

2013ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തിൽ ഒരു കുതിച്ചു ചാട്ടമുണ്ടായി. 1,31,405 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.

2014: 1,29,328 ആയി ഇത് കുറഞ്ഞു.

2015: 1,31,489 പേർ മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചു.

2016: 1,41,603 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

2017: 1,33,049പേരും

2018: 1,34,561 പേരും ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചു.

2019: 1,44,017 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.

2020ൽ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവുണ്ടായി. 85,256 പേർ മാത്രമാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ

2021ൽ വൻ കുതിച്ച് ചാട്ടമാണ് ഈ സംഖ്യയിൽ ഉണ്ടായത്. 1,63,370 പേർ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചു.

2022: 2,25,620 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

പന്ത്രണ്ട് കൊല്ലത്തിനിടെ : 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് ചേക്കേറുന്നവർ പലരും പിന്നീട് ഈ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയുമാണ് പതിവ്. ഇരട്ടപൗരത്വം അനുവദിക്കാത്തതിനാൽ ഇവർക്ക് സ്വഭാവികമായും ഇന്ത്യയുടെ പൗരത്വം നഷ്ടമാകുന്നു. രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ അടുത്തിടെ ഉണ്ടായ മാറ്റങ്ങളും പലരെയും രാജ്യം വിടാൻ പ്രേരിപ്പിക്കുന്നു. ഇതിനിടെ ഇന്ത്യാക്കാരടക്കമുള്ളവർക്ക് അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ചില ഇടപെടലുകൾ ഇന്ത്യൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നുമുണ്ട്. നാട് വിട്ട് പോകുന്ന സാഹചര്യം ഒഴിവാക്കാനും സർക്കാർതലങ്ങളിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *