വാലിബന്റെ യുദ്ധം

    മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശേറി സംവിധാനം ചെയ്യുന്ന ചിത്രമായ മലൈക്കോട്ടെ വാബിബന്‍ മലയാളികള്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന സിനിമയാണ്. യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും വൈറലാകാറുണ്ട്. അത്തരമൊരു പോസ്റ്റര്‍ വീണ്ടും റീലീസ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍......

മോഹന്‍ലാല്‍ നായകനായി ലിജോ ജോസ് പെല്ലിശേറി സംവിധാനം ചെയ്യുന്ന ചിത്രമായ മലൈക്കോട്ടെ വാബിബന്‍ മലയാളികള്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന സിനിമയാണ്.യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ പുറത്തുവരുന്ന ഓരോ പോസ്റ്ററുകളും വൈറലാകാറുണ്ട്.അത്തരമൊരു പോസ്റ്റര്‍ വീണ്ടും റീലീസ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പോര്‍മുഖത്തില്‍ നിന്നുമുള്ളതാണ് പോസ്റ്റര്‍. കയ്യില്‍ വാളേന്തി നെറ്റിയില്‍ നിന്നും ചോരപൊടിയുന്ന വാലിബനെ പോസ്റ്ററില്‍ കാണാം. ഒപ്പം മണികണ്ഠന്‍ ആചാരിയും ചില സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്.കൊടുങ്കാറ്റാകാന്‍ പോകുന്ന സിനിമയെന്നാണ് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഏവരും പറയുന്നത്.

അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ക്വാളിറ്റി പോസ്റ്ററുകളാണ് വാലിബന്റേതാണെന്നും ഫാന്‍ തിയറികള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും ഉപരിയായി മലയാളം കണ്ടിട്ടില്ലാത്ത ലിജോ സ്‌റ്റൈലിലുള്ള ഒരു അണ്‍യൂഷ്യല്‍ നറേറ്റീവ് തന്നെയാവും സ്‌ക്രീനില്‍ ഒരുങ്ങുക എന്ന് ഉറപ്പെന്നും ആരാധകര്‍ പറയുന്നു.ജനുവരി 25 വ്യാഴാചയാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററില്‍ എത്തുന്നത്.പിന്നിട് മൂന്ന് മൂന്ന് ദിവസവും അവധി ദിനങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാല്‍, ആദ്യ നാല് ദിനത്തില്‍ വാലിബന് വന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇതിന് മുന്‍പ് കന്നട നടന്‍ ഡാനിഷ് സെയ്ത് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കോമഡിയില്‍ നിന്ന് വേറിട്ട് ചിത്രത്തില്‍ തന്റെ ഒരു ഭാഗമാണ് പുറത്തു വരുന്നത് എന്നാണ് നടി ഡാനിഷ് സെയ്ത് വ്യക്തമാക്കിയത്. മോഹന്‍ലാലിനൊപ്പം പോസ്റ്ററില്‍ ഉള്‍പ്പെട്ടുവെന്ന് എടുത്ത് പറയുകയും ചെയ്യുന്നു കോമഡി നടനായി പ്രിയങ്കരായ ഡാനിഷ് സെയ്ത്. നടന്‍ ഹരി പ്രശാന്തും മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. അടുത്ത വര്‍ഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബന്റെ ഒരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുന്നത്.

വന്‍ ക്യാന്‍വസിലാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ എത്തുക എന്ന് വ്യക്തമാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വന്‍ ഹൈപ്പ് നല്‍കുന്നത്.മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ഒടിടി റൈറ്റ്‌സ് നേടിയത് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആണെന്നുമാണ് ശ്രീധര്‍ പിള്ളയുടെ റിപ്പോര്‍ട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല. ‘നായകന്‍’, ‘ആമേന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്‌സ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് സ്വന്തമാക്കിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒടിടി റിലീസ് എപ്പോഴായിരിക്കും എന്ന വിവരം പുറത്തുവന്നിട്ടിട്ടില്ല.സിനിമയുടെ ടീസര്‍ പുറത്തെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവിലെ വിശ്വാസമര്‍പ്പിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തില്‍ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബന്‍’ എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു.

സമഗ്രമായ ഇതിവൃത്തമായി.റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരന്‍ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു. പിന്നെ ലാലേട്ടന്‍ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.മോഹന്‍ലാലുമായി ദീര്‍ഘകാല പരിചയം ഉള്ളതിനാല്‍ സിനിമയിലേക്ക് കടക്കാന്‍ തീരുമാനിച്ചപ്പോള്‍, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ലിജോ എന്ന പ്രതിഭാധനനായ ഒരു സംവിധായകന്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്നര്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു.

നായകന്‍ മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബന്‍ സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബന്‍ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹന്‍ലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *