”താരം തീർത്ത കൂടാരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

”താരം തീർത്ത കൂടാരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗോകുൽ രാമകൃഷ്‌ണൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കാർത്തിക് രാമകൃഷ്ണൻ, പുതുമുഖം നൈനിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ” താരം തീർത്ത കൂടാരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വിനീത് വിശ്വൻ, കലാഭവൻ നവാസ്, ജയരാജ് വാര്യർ, ഉണ്ണി മറിമായം, മുസ്തഫ, ജെയിംസ് ഏലിയ, ഷമീർ തോട്ടിങ്കൽ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ടൂ ഫ്രണ്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷമീർ തോട്ടിങ്കൽ, നിഷാന്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവ്വഹിക്കുന്നു.

ഷിബു, ബനേർഘട്ട എന്നി ചിത്രങ്ങൾക്കു ശേഷം ഗോകുൽ രാമകൃഷ്ണൻ, കാർത്തിക് രാമകൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന ” താരം തീർത്ത കൂടാരം” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ ആണ് നിർവ്വഹിക്കുന്നത്
അർജ്ജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്‌ .

Leave a Reply

Your email address will not be published. Required fields are marked *