ഓടിടിയില്‍ ഹിറ്റായി വാലിബന്‍

    വലിയ ഹൈപ്പുമായി എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. എന്നാല്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. വന്‍ പരാജയമാകുകയും ചെയ്തു. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ നടന്റെ വിവിധ ഭാവങ്ങള്‍ അമ്പരപ്പിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍......

ലിയ ഹൈപ്പുമായി എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.എന്നാല്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല.വന്‍ പരാജയമാകുകയും ചെയ്തു.ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ നടന്റെ വിവിധ ഭാവങ്ങള്‍ അമ്പരപ്പിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനറെ ഇന്‍ട്രോയ്ക്ക് തിയറ്ററുകള്‍ വിറക്കും എന്ന് ടിനു പാപ്പച്ചന്‍ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

പിന്നീടത് ഓവര്‍ ഹൈപ്പായി വ്യഖ്യാനിക്കപ്പെട്ടു. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്തു. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നല്‍കിയത്.

അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മോഹന്‍ലാലിന്റെ ചിത്രത്തിലെ മാനറിസങ്ങള്‍ എന്നാണ് ഒരു ആരാധന്‍ ചൂണ്ടിക്കാട്ടുന്നത്. മലൈക്കോട്ടൈ വാലിബനിലെ മോഹന്‍ലാലിന്റെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാന്‍സ്, ആല്‍ക്കഹോള്‍, ആക്ഷന്‍, മാസ് എന്നിങ്ങനെയുള്ള മോഹന്‍ലാലിന്റെ ഏഴ് ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ഒരു ആരാധകന്‍. മലയാളത്തിന്റെ മോഹന്‍ലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറയുന്നു ആരാധകന്‍.

മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സംശയങ്ങളുമുണ്ടായി. ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് ആരാധകര്‍ എത്തുകയും ചെയ്തു. മലൈക്കോട്ടൈ വാലിബിന്‍ ഒരു ക്ലാസിക് സിനിമാ കാഴ്ച ആണെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും പറയുന്നത്.

എന്നാല്‍ ഇതോടൊപ്പം ഇത് വരെയുള്ള എല്ലാ റെക്കോഡുകളെയും മറിക്കടന്ന് നസ്‌ളിന്‍, മമിത കോംബോയില്‍ എത്തിയ പ്രനലൂ വന്‍ ഹിറ്റിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 50 കോടിയും മറികടന്നാണ് പ്രമലു തീയേറ്ററുകളില്‍ കുതിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ പ്രമലു മറികടന്നിരുന്നു.

മലൈക്കോട്ടൈ വാലിബന്‍ ആകെ 30 കോടിയോളമാണ് നേടിയത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് പ്രേമലു 30 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇനി പ്രേമലു ആഗോളതലത്തില്‍ 60 കോടി എന്നതിലേക്ക് കുതിക്കുകയാണ് എന്ന് ബോക്‌സ് ഓഫീസ് കണക്കുകള്‍ തെളിയിക്കുന്നു, മൂന്നാമാഴ്ചയിലും പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളില്‍ അധികം പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതും പിന്നീട് എത്തിയ മമ്മൂട്ടിയുടെ ഭ്രമത്തെയും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തുന്നത് എന്നതും ചരിത്രമായിരിക്കുന്നു. എന്നാല്‍ ഇതോടൊപ്പം ലൂസിഫറിനെയും പ്രമലു മറികടന്നിരുന്നു.

ചിരിക്കാഴ്ചകളാണ് പ്രേമലു എന്ന മലയാള ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്നാണ് കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ചിരിയില്‍ പൊതിഞ്ഞാണ് പ്രേമലുവില്‍ പ്രണയ കഥ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ചെറിയ ബജറ്റിലാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ വന്‍ ലാഭം തന്നെ ചിത്രം നിര്‍മാതാക്കള്‍ക്ക് നല്‍കും എന്നാണ് കരുതുന്നത്.

നസ്‌ലിന്‍ നായകനായ പ്രേമലു സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് എ ഡിയാണ്. കഥയും ഗിരീഷ് എഡിയുടേതാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അജ്മല്‍ സാബുവാണ്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും നായകനും നായികയുമായ നസ്‌ലെനും മമിതയ്ക്കുമൊപ്പം പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിപ്പോള്‍ . ദിലീഷ് പോത്തന്‍, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനും ചേര്‍ന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *