നേരിന് ഗള്‍ഫിലും വന്‍ കുതിപ്പ്

    യുഎഇയിലും നേരിന് വന്‍ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‌വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്....

ലയാളി പ്രേക്ഷകരെ ആവേശത്തിലാക്കി മോഹന്‍ലാല്‍ ചിത്രം നേര് വമ്പന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി പല മോഹന്‍ലാല്‍ ചിത്രങ്ങളും വലിയ പരാജയം അനുഭവിക്കുകയും ചെയ്തിരുന്നു.ഇതോടൊപ്പം പല മോഹന്‍ലാല്‍ ചിത്രങ്ങളും വലിയ വിമര്‍ശനങ്ങളും ഏറ്റ് വാങ്ങിയിരുന്നു.എന്നാല്‍ അത്തരം വിമര്‍ശനങ്ങളുടെയെല്ലാം വായടപ്പിച്ചു കൊണ്ടാണ് നേര് വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്.മോഹന്‍ലാലിന്റെ ഒരു വന്‍ തിരിച്ചു വരവാണ് നേര് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇപ്പോള്‍ യുഎഇയിലും നേരിന് വന്‍ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‌വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്.ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും നേര് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.മോഹന്‍ലാലിന്റെ വക്കീല്‍ വേഷമാണ് ആകര്‍ഷണം. വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായിട്ട് ചിത്രത്തില്‍ മോഹന്‍ലാല്‍ മികച്ച ഭാവപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നു. വലിയ മാസായ ഒരു കഥാപാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാലിന് എങ്കിലും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തും വിധം പ്രകടനത്താല്‍ ആകര്‍ഷകമാക്കാന്‍ മോഹന്‍ലാലിന് നേരില്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. ഒരു നടനെന്ന നിലയില്‍ സിനിമയിലെ കഥാപാത്രം മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയിരിക്കുന്നു എന്ന് നേര് കണ്ട മിക്കവരും അഭിപ്രായപ്പെടുന്നു.

ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം നേര് തീര്‍ത്തും റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോടതി നടപടികളൊക്കെ സ്വാഭാവികമായി ചിത്രീകരിക്കാന്‍ ചിത്രത്തില്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നു. നേര് കോര്‍ട്ട് റൂം ഡ്രാമ ചിത്രം എന്ന നിലയില്‍ മലയാളത്തിനറെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കും എന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ ഇതോടൊപ്പം കേരളത്തില്‍ മോഹന്‍ലാലിന്റെ നേരും പ്രഭാസിന്റെ സലാറും ക്ലാഷ് റലീസുകളാണ്. വന്‍ ഹൈപ്പില്‍ വന്നിട്ട് പോലും കേരളത്തില്‍ സലാറിന് നേര് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ക്ലാഷ് റിലീസുകളാണ് പ്രഭാസിന്റെ സലാറും ഷാരുഖ് ഖാന്റെ ഡങ്കിയും. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

എന്നാല്‍ കേരളത്തിലെക്ക് വരുമ്പോള്‍ സലാറും മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം നേരും തമ്മിലാണ് ക്ലാഷ് റിലീസ്. എല്ലാക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അത് കൊണ്ട് തന്നെ എപ്പോഴും മുന്‍തൂക്കം മോഹന്‍ലാല്‍ ചിത്രത്തിന് തന്നെയായിരിക്കും. എന്നാല്‍ അതൊടൊപ്പം തന്നെ മലയാളികള്‍ ഏറെ സ്വീകരിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്തിന്റെ മുന്‍ ചിത്രങ്ങളായ കെജിഎഫ് പാര്‍ട്ടുകള്‍ക്ക് വലിയ ആരാധകരാണ് കേരളത്തിലുള്ളത്. ഇതോടൊപ്പം പ്രഭാസ് ചിത്രങ്ങള്‍ക്കും കേരളത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ക്രിസ്തുമസ് റീലിസായി ഈ രണ്ട് ചിത്രങ്ങളും കേരളത്തില്‍ മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം സലാറില്‍ മലയാള താരം പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ട് സിനിമകളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ എന്താണ് ഈ രണ്ട് സിനിമകളുടെയും പെര്‍ഫോമന്‍സ് എന്ന് തിരക്കുകയാണ് പ്രക്ഷകര്‍.

നേരിന് മുന്നില്‍ സലാര്‍ പകച്ചോ എന്നാണ് രണ്ടാം ദിനത്തിലെ സലാറിന്റെ കേരള ബോക്സോഫീസ് കണക്കുകള്‍ കാണിക്കുന്നത്.ആദ്യ ദിനത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിനത്തില്‍ ഇത് 1.75 കോടിയായി കുറഞ്ഞു. അതേ സമയം നേര് റിലീസ് ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനത്തില്‍ നേടിയിട്ടുണ്ട്. നേരിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ വലിയ കുതിപ്പ് ചിലപ്പോള്‍ സലാര്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. പ്രഭാസ് നായകനായ സലാര്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ അത്ഭുതമായ വമ്പന്‍ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. ഇന്നലെയും സലാര്‍ ആഗോളതലത്തില്‍ 100 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്.പ്രഭാസിന്റെ സലാര്‍ ആകെ 295.7 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

റിലീസിന് സലാര്‍ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ല്‍ ഒരു ഇന്ത്യന്‍ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡാണ് ഇത്. വിജയ്യുടെ ലിയോ റിലീസിന് 148.5 കോടി രൂപ നേടിയാണ് നേരത്തെയുള്ള റെക്കോര്‍ഡ്. എന്തായാലും സലാര്‍ ഇന്ത്യയില്‍ പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കും എന്നാണ് ലഭ്യമാകുന്ന ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ആദിപുരുഷിന് ബോക്‌സ് ഓഫീസിലെ തകര്‍ച്ചയ്ക്ക് ശേഷം പ്രഭാസിന്റെ ആരാധകര്‍ സലാറിലാണ് പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. ഞായറും ക്രിസ്മസും കളക്ഷന്‍ തിരിച്ചുകൊണ്ടുവരും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അണിയറക്കാര്‍ക്ക്. വലിയ വീക്കെന്റാണ് ചിത്രത്തെ കാത്തിരിക്കുന്നത്.ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ചിത്രം ബോക്‌സ് ഓഫീസ് ക്ലാഷ് നടത്തിയാണ് റിലീസായത്. സംവിധായകന്‍ രാജ്കുമാറിന്റെ ചിത്രം ഡിസംബര്‍ 21 നും സലാര്‍ ഡിസംബര്‍ 22 നും തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *