12 കോടിയാണ് ആദ്യ ദിവസത്തെ കളക്ഷന്‍

    5.85 കോടിയാണ് കേരളത്തില്‍ നിന്നും മലൈക്കോട്ടൈ വാലിബന്‍ ആദ്യദിനം സ്വന്തമാക്കിയത്.ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളില്‍ നിന്നും ഒരുകോടി.മൊത്തത്തില്‍ 12.27 കോടിയാണ് വാലിബന്റെ ഗ്രോസ് കളക്ഷന്‍......

മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ട്രാക്കര്‍മാരുടെയും റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയിരിക്കുന്നത് 5 കോടിക്ക് മുകളിലാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനിടയില്‍ മനപൂര്‍വമായ ഡീ?ഗ്രേഡിം?ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്.ഈ അവസരത്തിലാണ് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മലൈക്കോട്ടൈ വാലിബന്‍ ബോക്‌സ് ഓഫീസില്‍ കസറുന്നത്.5.85 കോടിയാണ് കേരളത്തില്‍ നിന്നും മലൈക്കോട്ടൈ വാലിബന്‍ ആദ്യദിനം സ്വന്തമാക്കിയത്.ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളില്‍ നിന്നും ഒരുകോടി.മൊത്തത്തില്‍ 12.27 കോടിയാണ് വാലിബന്റെ ഗ്രോസ് കളക്ഷന്‍.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിംഗ് ആയിരിക്കുകയാണ് വാലിബന്‍. മരക്കാര്‍ (എടിആര്‍), ഒടിയന്‍, ലൂസിഫര്‍ എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകള്‍. കേരളത്തിലെ കണക്ക് പ്രകാരം എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിംഗ് ആണ് വാലിബന്‍ എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അതേസമയം, കേരളത്തിലെ എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിംഗ് ലിസ്റ്റില്‍ പത്താം സ്ഥാനത്ത് ആണ് വാലിബന്‍ ഉള്ളത്.

ഇതിനിടെ വാലിബന് നേരെ ഉണ്ടായ കടുത്ത സൈബര്‍ അക്രമ നടന്നിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും രംഗത്ത് വന്നിരുന്നു.വാലിബന് നേരെ നടക്കുന്ന ഹെറ്റ് ക്യാമ്പയിന് നേരെ കടുത്ത ഭാഷയിലാണ് ലിജോ പ്രതികരിച്ചത്.വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലൂടെയാണ് മോഹന്‍ലാലിനും ചിത്രത്തിനെതിരെയും കടുത്ത അക്രമം നടക്കുന്നത്. സിനിമ ഫാന്‍സുകാര്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല എന്നതായിരുന്നു ആദ്യ ഘട്ടത്തിലെ തീയേറ്റര്‍ റെസ്പോണ്‍സുകള്‍.

എന്നാല്‍ ഇത് ഒരു കംപ്ലീറ്റ് ലിജോ ജോസ് ചിത്രമാണ് എന്നതും മറ്റോരു വസ്തുതായിയിരുന്നു. ലിജോ ജോസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ സാധാരണ പ്രക്ഷകര്‍ പ്രതീക്ഷിച്ചത് പോലെയുള്ള മാസ് സിനിമയില്‍ ഇല്ലാതിരുന്നത് പലരെയും നിരാശരാക്കിയിരുന്നു. ഇതോടെയാണ് സിനിമയ്ക്ക് നേരെ കടുത്ത അക്രമണം നടക്കുന്നത്. ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നത് ലിജോയുടെ കൂടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംവിധായകനും സഹസംവിധായകനുമായ ടിനു പാപ്പച്ചനാണ്.

കാരണം സിനിമയുടെ പ്രമോഷന്‍ വേളയില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ തീയേറ്റര്‍ കുലുക്കും എന്ന ടിനുവിന്റെ വാക്കുകള്‍ വൈറലായിരുന്നു. ഇത് വച്ചിട്ടായിരുന്നു പിന്നെ ട്രോളുകള്‍. ഇതോടൊപ്പം അശ്വന്ത് കോക്കിന്റെ റിവ്യൂ വച്ചിട്ടും ട്രോളുകള്‍ സജീവമാണ്. എന്നാല്‍ ഇതോടൊപ്പം സിനിമ ഇഷ്ടപ്പെടുന്നവരും കുറവല്ല. സാധാരണ ലിജോ ജോസിന്റെ ആരാധകരായിട്ടുള്ളവരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് ഇത്. ഇതിനിടെ അയോധ്യ പ്രാണപ്രതിഷ്ടയില്‍ പങ്കെടുക്കാത്തതിനും മോഹന്‍ലാലിന് നേരെ അക്രമം നടന്നിരുന്നു.

മോശം റിവ്യൂ വന്നതോടെ ഇതിന്റെ പേരീലും മോഹന്‍ലാലിന് അക്രമം നേരിടേണ്ടി വന്നു. എന്നാല്‍ മറ്റ് ചില റിവ്യൂകള്‍ അനുസരിച്ച് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നും അഭിപ്രായങ്ങളുണ്ട്.സാങ്കേതിക വശങ്ങളിലും മികവ് പുലര്‍ത്തിയിരിക്കുന്നു. നായകന്‍ മോഹന്‍ലാലിന്റെ മികച്ച ഒരു കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ട്.

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുള്ള സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ അത് ഒരു ക്ലാസ് ചിത്രമായി മാറിയിരിക്കുകയാണ്.മോഹന്‍ലാലിനൊപ്പം മലൈക്കോട്ടൈ വാലിബനിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ട്.മലൈക്കോട്ടൈ വാലിബന്‍ വേഗതയിലല്ല സഞ്ചരിക്കുന്നതെങ്കിലും ചിത്രം ആവേശം ഒട്ടും കുറയ്ക്കുന്നില്ല. മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് എന്ന് മോഹന്‍ലാല്‍ നേരത്തെ ആവശ്യപ്പെട്ടത് ശരിവയ്ക്കുന്നതാണ് മലൈക്കോട്ടൈ വാലിബന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

സ്ഥലകാല സൂചനകള്‍ തരാത്ത ഒരു ഫോക്ക് കഥ പോലെ കാണാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.എന്നാല്‍ അതിനുമപ്പുറം ഇത് പൂര്‍ണമായും ഒരു ലിജോ ജോസ് പെല്ലിശേരി ചിത്രമാണ്.നാട് ചുറ്റി മല്ലന്‍മാരെ തോല്‍പ്പിക്കുന്ന മഹാ മല്ലന്റെ കഥയാണ് മലൈക്കോട്ടെ വാലിബന്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞത് പോലെ സ്ഥലകാല സൂചകങ്ങള്‍ ഇല്ലാതെ കഥയാണിത്.

Leave a Reply

Your email address will not be published. Required fields are marked *