മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

    വളരെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഫെബ്രുവരി 15 നു റിലീസ് ആവുകയാണ്. റെഡ് റെയ്ന്‍, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ളരെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം’ഭ്രമയുഗം’ ഫെബ്രുവരി 15 നു റിലീസ് ആവുകയാണ്.റെഡ് റെയ്ന്‍,ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മമ്മൂട്ടി ഏറെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
അതുകൊണ്ടു തന്നെ സിനിമയുടെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും മറ്റു റിലീസ് അപ്‌ഡേറ്റുകള്‍ക്കും വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയു?ഗം ചര്‍ച്ചകളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകന്‍ ലിങ്കുസാമി പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നും അതില്‍ ആശ്ചര്യം തോന്നുന്നെന്നും സംവിധായകന്‍ കുറിക്കുന്നു.

ഇതിനോടകം ഒട്ടനവധി സിനിമകള്‍ ചെയ്തിട്ടും മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു,അതില്‍ ആശ്ചര്യം തോന്നുകയാണ്. അദ്ദേഹം ചെയ്യാന്‍ പോകുന്ന മാന്ത്രികത കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍. ഭ്രമയു?ഗം ട്രെയിലര്‍ കണ്ടിട്ട് ?ഗംഭീരമാകുമെന്ന് തോന്നുന്നു സാര്‍’,എന്നാണ് ലിങ്കുസാമി കുറിച്ചത്. ഭ്രമയു?ഗത്തിന്റെ ലിങ്കും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റുകളെ തുടര്‍ന്ന് നിരവധി വ്യാജപ്രചാരണങ്ങളും ഉയര്‍ന്നിരുന്നു.

‘ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും’ എന്നാണ് വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രതികരിച്ചത്.

ടി.ഡി. രാമകൃഷ്ണന്‍ന്‌ടെ സംഭാഷണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏസ്‌തെറ്റിക് കുഞ്ഞമ്മ എന്ന ഡിസൈനിങ് ടീമാണ് ഭ്രമയുഗത്തിലെ ഓരോ പോസ്റ്ററുകളും ഡിസൈന്‍ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *