ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനവും നേടി

    കഴിഞ്ഞ ദിവസമാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.....

മോഹന്‍ലാല്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പോസ്റ്ററുകളാണ് അടുത്തിടെ വലിയ ചര്‍ച്ചയാകുന്നത്.മോഹന്‍ലാന്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഉള്‍പ്പെട്ടവരും മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് സിനിമയിലെ ഒരു നടിയെക്കുറിച്ചാണ്. ദീപാലി വസിഷ്ഠയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ഇടംനേടിയിരിക്കുന്ന ഒരേയൊരു നടി.

ബെല്ലി ഡാന്‍സറും ഇന്റീയര്‍ ഡിസൈനറുമായ താരം നേരത്തെ മലൈക്കോട്ടൈ വാലിബന്‍ നായകന്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് ഒന്നാം സ്ഥാനവുമുണ്ട്. ദീപാലി വസിഷ്ഠയുടെ ബെല്ലി ഡാന്‍സ് വീഡിയോകള്‍ ചര്‍ച്ചയാകാറുമുണ്ട്.കന്നട നടന്‍ ഡാനിഷ് സെയ്ത് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കോമഡിയില്‍ നിന്ന് വേറിട്ട് ചിത്രത്തില്‍ തന്റെ ഒരു വശം വളിപ്പെടുത്താനാകും എന്നാണ് നടി ഡാനിഷ് സെയ്ത് വ്യക്തമാക്കിയത്. മോഹന്‍ലാലിനൊപ്പം പോസ്റ്ററില്‍ ഉള്‍പ്പെട്ടുവെന്ന് എടുത്ത് പറയുകയും ചെയ്യുന്നു കോമഡി നടനായി പ്രിയങ്കരായ ഡാനിഷ് സെയ്ത്.

നടന്‍ ഹരി പ്രശാന്തും മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ദിവസമാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഘടനത്തിന് ഒരുങ്ങുന്ന രീതിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. അടുത്ത വര്‍ഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബന്റെ ഒരോ അപ്ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ റിലീസ് ജനുവരി 25നാണ്. വന്‍ ക്യാന്‍വസിലാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ എത്തുക എന്ന് വ്യക്തമാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്നതിനാല്‍ മലയാളി പ്രേക്ഷകര്‍ മലൈക്കോട്ടൈ വാലിബന് വന്‍ ഹൈപ്പ് നല്‍കുന്നത്.മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആണെന്നുമാണ് ശ്രീധര്‍ പിള്ളയുടെ റിപ്പോര്‍ട്ട്.

ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല. ‘നായകന്‍’, ‘ആമേന്‍’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്സ് ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് സ്വന്തമാക്കിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒടിടി റിലീസ് എപ്പോഴായിരിക്കും എന്ന വിവരം പുറത്തുവന്നിട്ടിട്ടില്ല.സിനിമയുടെ ടീസര്‍ പുറത്തെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നത് സ്വന്തം കഴിവിലെ വിശ്വാസമര്‍പ്പിച്ചാണ്.

എന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയുടെ കഥ അന്തിമമാക്കുന്ന പ്രക്രിയ അടുത്ത വലിയ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തില്‍ നിന്നല്ല, അതൊരു സ്വാഭാവിക പുരോഗതിയാണ്. മലൈക്കോട്ടൈ വാലിബന്‍’ എന്ന ഒരു സിനിമയുടെ അടിസ്ഥാന ആശയം എന്നില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു.സമഗ്രമായ ഇതിവൃത്തമായി. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരന്‍ ആ സിനിമാ ലോകം വികസിപ്പിച്ചെടുത്തു.പിന്നെ ലാലേട്ടന്‍ ആ സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് തോന്നി എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മോഹന്‍ലാലുമായി ദീര്‍ഘകാല പരിചയം ഉള്ളതിനാല്‍ സിനിമയിലേക്ക് കടക്കാന്‍ തീരുമാനിച്ചപ്പോള്‍, സ്വാഭാവികമായും അദ്ദേഹത്തെ നായക വേഷത്തില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ലിജോ എന്ന പ്രതിഭാധനനായ ഒരു സംവിധായകന്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കുന്നു.നായകന്‍ മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബന്‍ സിനിമയില്‍ വലിയ പ്രതീക്ഷകളാണ്.

മലൈക്കോട്ടൈ വാലിബന്‍ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസര്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകന്‍ മോഹന്‍ലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹന്‍ലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *