എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റിലീസ്

    എട്ട് വര്‍ഷത്തിന് മുന്‍പ് പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ വലിയൊരു ട്രെന്റ് തന്നെ കേരളക്കരയില്‍ നടന്നിരുന്നു. സായ് പല്ലവിയുടെ മുഖക്കുരു മുഖവും അനുപമയുടെ സൈഡിലേക്കിട്ട മുടിയുമെല്ലാം ആണ്‍-പെണ്‍ ഭേദമെന്യെ ഏവരും ആഘോഷമാക്കിയിരുന്നു......

പ്പോള്‍ സിനിമാ ലോകത്ത് റി-റിലീസുകളുടെ കാലമാണ്.അടുത്തകാലത്ത് മലയാള ചിത്രം സ്പടികം തുടങ്ങി വച്ച റി-റിലീസ് ഇതര ഭാഷകളിലും വ്യാപിച്ചിരിക്കുകയാണ്.മലയാളത്തിലും ബോളിവുഡിലും തെലുങ്ക് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ റി-റിലീസ് കുറവാണെങ്കിലും തമിഴില്‍ ഇതിനോടകം നിരവധി സിനിമകള്‍ വീണ്ടും തിയറ്ററില്‍ എത്തിക്കഴിഞ്ഞു.അക്കൂട്ടത്തിലേക്ക് ഒരു മലയാള സിനിമ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങി വന്‍ തരംഗം തീര്‍ത്ത പ്രേമം ആണ് റി-റിലീസിന് ഒരുങ്ങുന്നത്.തമിഴ്‌നാട്ടില്‍ ആണ് റി-റിലീസ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും.കേരളത്തിന് ഒപ്പമോ അതിന് അപ്പുറമോ വന്‍ സ്വീകാര്യതയാണ് പ്രേമത്തിന് തമിഴ്‌നാട്ടില്‍ ലഭിച്ചത്.കണക്കുകള്‍ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്‌നാട്ടില്‍ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈന്‍ മാസത്തില്‍ വീണ്ടും പ്രേമം എത്തുമ്പോള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് തമിഴകം.

2015ല്‍ ആണ് പ്രേമം തിയറ്ററില്‍ എത്തുന്നത്.നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാരായി എത്തിയത്.നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടവും പ്രണയവുമാണ് ചിത്രം പറഞ്ഞത്.അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ മലയാളികള്‍ നെഞ്ചേറ്റിയ സിനിമകളില്‍ ഒന്നും ഇത് തന്നെ.എട്ട് വര്‍ഷത്തിന് മുന്‍പ് പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ വലിയൊരു ട്രെന്റ് തന്നെ കേരളക്കരയില്‍ നടന്നിരുന്നു.

സായ് പല്ലവിയുടെ മുഖക്കുരു മുഖവും അനുപമയുടെ സൈഡിലേക്കിട്ട മുടിയുമെല്ലാം ആണ്‍-പെണ്‍ ഭേദമെന്യെ ഏവരും ആഘോഷമാക്കിയിരുന്നു.ഇവയെക്കാള്‍ ജോര്‍ജിന്റെ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും വന്‍ ട്രെന്റ് ആണ് കേരളത്തില്‍ ഉണ്ടാക്കിയത്. പ്രത്യേകിച്ച് കോളേജുകളില്‍. കൃഷണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, ശബരി, സൗബിന്‍ ഷാഹിര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 70 കോടിക്ക് മേലാണ് പ്രേമത്തിന്റെ ഫൈനല്‍ കളക്ഷന്‍ എന്നാണ് അനൗദ്യോ?ഗിക വിവരം.

സിനിമ റിലീസ് ചെയ്തപ്പോള്‍ അതിനോടൊപ്പം വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. അതില്‍ വലിയ വാര്‍ത്തയായി മാറിയത് സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങിയതായിരുന്നു.പ്രേമം സിനിമയില്‍ അറസ്റ്റിലായ പ്രതികളിലൊരാളുടെ സഹോദരന്‍ പ്രേമിച്ച പെണ്‍കുട്ടി കാണിച്ച അബദ്ധമാണ് വ്യാജന്‍മാരെ കുടുക്കിയത്.സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ നിന്നും പകര്‍ത്തിയ പ്രേമത്തിന്റെ കോപ്പി മറ്റാര്‍ക്കും നല്‍കരുതെന്നു പറഞ്ഞാണ് പ്രതികളിലൊരാളുടെ സഹോദരന്‍ പെണ്‍കുട്ടിക്ക് സിനിമ നല്‍കിയത്.

എന്നാല്‍ വാക്കുപാലിക്കാതെ പെണ്‍കുട്ടി സിനിമയുടെ കോപ്പി പലര്‍ക്കും കാണാനായി നല്‍കി. അങ്ങനെ ലഭിച്ച കോപ്പിയാണ് കൊല്ലത്തെ വിദ്യാര്‍ഥി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതും, പിടിവീണതും.സെന്‍സര്‍ ബോര്‍ഡിലെ താത്ക്കാലിക ജീവനക്കാരന്‍ അരുണ്‍കുമാര്‍ ആണ് തിരുവനന്തപുരം കരകുളം സ്വദേശി രഞ്ചുവിന് പ്രേമം സിനിമയുടെ സിഡി നല്‍കുന്നത്.ഇയാളുടെ സഹോദരന്‍ വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയാണ് കഥയിലെ നായിക.വര്‍ഷങ്ങളായി സെന്‍സര്‍ബോര്‍ഡില്‍ പരിശോധനയ്ക്ക് വരുന്ന സിനിമകള്‍ രഞ്ചു സിഡിയില്‍ പകര്‍ത്താറുണ്ടായിരുന്നു.

കണ്ടശേഷം വിശ്വസ്തരായ ചില കൂട്ടുകാര്‍ക്കും നല്‍കും.ഇതിനുശേഷം സിഡികള്‍ നശിപ്പിച്ചുകളയുകയായിരുന്നു പതിവ്.ഫോണ്‍ സല്ലാപത്തിനിടയിലാണ് പ്രേമത്തിന്റെ ഒറിജിനല്‍ പ്രിന്റ് കിട്ടിയവിവരം രഞ്ചുവിന്റെ ചേട്ടന്‍ താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയോട് പറഞ്ഞത്.പെണ്‍കുട്ടി സിനിമ കാണാന്‍ വാശിപിടിച്ചതോടെ ആര്‍ക്കും നല്‍കില്ലെന്ന ഉറപ്പ് വാങ്ങി പെണ്‍കുട്ടിക്ക് സിഡി നല്‍കി.എന്നാല്‍ രഹസ്യം സൂക്ഷിക്കാന്‍ പെണ്‍കുട്ടിക്കായില്ല.സിഡി പെണ്‍കുട്ടിയുടെ കൂട്ടുകാരിലേക്കെത്തി, അവര്‍ വഴി പലരിലേക്കും.

ഇവരില്‍ നിന്നാണ് കൊല്ലത്തെ വിദ്യാര്‍ഥി സിഡി വാങ്ങിയതും നെറ്റില്‍ അപ്ലോഡ് ചെയ്തതും.പ്രേമം സിനിമ സെറ്റില്‍ അപ്ലോഡ് ചെയ്തതിന് അറസ്റ്റിലായ കൊല്ലത്തെ വിദ്യാര്‍ഥിയുടെ ചാറ്റ് പരിശോധിച്ച പൈറസി സെല്‍, ചാറ്റില്‍ സിനിമ കണ്ടതായി പറഞ്ഞ കൂട്ടുകാരെ ലക്ഷ്യമാക്കി നീങ്ങി.ഇവരുടെ ഫെയ്‌സ്ബുക്ക് ചാറ്റ് പരിശോധിച്ചപ്പോള്‍ മറ്റ് ചില വിദ്യാര്‍ഥികളു വിവരം ലഭിച്ചു.പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും പലരും മുങ്ങി.നിരന്തരമായ പരിശോധനകള്‍ക്കിടയില്‍ കൊല്ലത്തെ ഒരു യുവാവിനെ പിടികൂടി.

ഇയാള്‍ വഴിയാണ് ചോര്‍ത്തല്‍ സംഘത്തിലേക്കെത്തിയത്.യുവാവിന് സിഡിനല്‍കിയ ആളിന്റെ ഫോണ്‍കോളുകള്‍ പൈറസിസെല്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിച്ചു.ഇവരില്‍ ഒരാളില്‍ നിന്നാണ് പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചത്.ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ കാട്ടിയപ്പോള്‍ പെണ്‍കുട്ടി കാമുകന്റെ പേരു പറഞ്ഞു.കാമുകനില്‍ നിന്നും സെന്‍സര്‍ ബോര്‍ഡില്‍ ജോലി ചെയ്യുന്ന അനിയനിലേക്കെത്തിയതോടെ കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമായി. അറസ്റ്റും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *