പ്രാണപ്രതിഷ്ഠാ ചടങ്ങ്; എതിർപ്പ് പ്രകടമാക്കി ഗായിക സയനോര

    ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.മതങ്ങൾ ദൈവങ്ങളെയും’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികളോടൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’ എന്നാണ് ഗായിക കുറിച്ചത്......

യോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവെ കടുത്ത എതിർപ്പ് പ്രകടമാക്കി ഗായിക സയനോര.ഗായിക സമൂഹമാധ്യമങ്ങളിൽ എഴുതിയ ഹ്രസ്വ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.മതങ്ങൾ ദൈവങ്ങളെയും’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികളോടൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’ എന്നാണ് ഗായിക കുറിച്ചത്.

സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്.ചിലർ ഗായികയെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്.

പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചും വിമർശിച്ചും സിനിമാ, സംഗീത രംഗത്തെ നിരവധി പ്രമുഖരാണ് എത്തുന്നത്.പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിക്കുന്നത്.ഗായകൻ ഇഷാൻ ദേവ്, സംവിധായകൻ ജിയോബേബി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യപ്രഭ, ആഷിഖ് അബു തുടങ്ങിയവർ തങ്ങളുടെ എതിർപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *