ആവേശത്തിന്റെ കുതിപ്പില്‍ ഞെട്ടി മോളിവുഡ്.

    ആവേശം കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഇതിനകം ആവേശം ആഗോളതലത്തില്‍ 50 കോടിയിലധികം നേടിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ആവേശം 30 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്

ആവേശം കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രത്തിന് മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഇതിനകം ആവേശം ആഗോളതലത്തില്‍ 50 കോടിയിലധികം നേടിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ആവേശം 30 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ ആവേശം ഒമ്പത് ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരള ബോക്‌സ് ഓഫീസില്‍ മൂന്ന് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാമത് എത്തിപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ കേരളത്തില്‍ 5.83 കോടി ആകെ നേടി റിലീസിന് രണ്ടാമതായിരുന്നു. ഫഹദിന്റെ ആവേശം മൂന്നാം സ്ഥാനത്താണ്. ജയറാമിന്റെ ഓസ്‌ലര്‍ കേരളത്തില്‍ 3.10 കോടി റിലീസിന് നേടി നാലാമതും 3.35 കോടിയുമായി തൊട്ടുപിന്നില്‍ മഞ്ഞുമ്മല്‍ ബോയ്‌സും മമ്മൂട്ടി നായകനായ ഭ്രമയുഗം 3.05 കോടിയുമായി ആറാമതുമുണ്ട്.

ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ ചിത്രത്തില്‍ അതിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഒരു വേറിട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്റെ കഥാപാത്രം. സ്പൂഫ് ഘടകങ്ങള്‍ അടങ്ങിയ ഈ കഥാപാത്രത്തിന്റെ മീറ്ററില്‍ ഫഹദ് മലയാളത്തില്‍ മുന്‍പൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല.അടുത്ത നിമിഷം എന്ത് ചിന്തിക്കുമെന്നോ പ്രവര്‍ത്തിക്കുമെന്നോ അടുത്ത ആളുകള്‍ക്ക് പോലും മനസിലാവാത്ത തരത്തിലുള്ള ആളാണ് രംഗ. അതേസമയം രസകരമായ പല സ്വഭാവവിശേഷങ്ങളും അയാള്‍ക്കുണ്ട്.രംഗ റീല്‍ ആയി ഇട്ട ഒരു വീഡിയോ ആണ് ടാലന്റ് ടീസര്‍ എന്ന പേരില്‍ ആവേശത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഒരു ഗാനം മൂളുന്ന രംഗയെയും ടീസറില്‍ കാണാം.ഫഹദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തെത്തിയ കൈ എത്തും ദൂരത്ത്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. അഭിനയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഇടവേള എടുത്ത ഫഹദ് വിദേശത്ത് പഠനത്തിനായി പോവുകയായിരുന്നു. അതേസമയം ആവേശം വലിയ വിജയമാണ് തിയറ്ററുകളില്‍ നേടുന്നത്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *