മാധ്യമങ്ങള്‍ അനാവശ്യമായി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് സി.കെ പത്മനാഭന്‍

കാസര്‍കോഡ് മാധ്യമങ്ങള്‍ അനാവശ്യമായി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും പത്മജയ്‌ക്കെതിരെ താനൊന്നും പറഞ്ഞിട്ടിെല്ലന്നും വേദിയില്‍ നിന്നിറങ്ങി പോയിട്ടില്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.സംഭവം വളച്ചൊടിക്കുകയായിരുന്നു .പത്മജയോട് വളരെ ബഹുമാനപൂര്‍വ്വമാണ് പെരുമാറിയത്.ഞാനിന്നലെ പൊട്ടി മുളച്ചതല്ല ജനസംഘത്തിന്റെ പാരമ്പര്യമുള്ള തനിക്ക് അത്തരം കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. അധികാരമില്ലാത്ത കാലത്തും ത്യാഗങ്ങള്‍ സഹിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിയവര്‍ നല്‍കിയ പാഠങ്ങള്‍ മറക്കരുതെന്നും സി.കെ പത്മഭനാഭന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *