Banner Ads

സലിംകുമാറിന്റെ മരണവീട്ടിൽ അതിരുവിട്ട മൊബൈൽ മാധ്യമങ്ങൾ; മുഖ്യമന്ത്രി അപേക്ഷിച്ചിട്ടും മാറിനിന്നില്ലെന്ന് രമേഷ് പിഷാരടി

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾക്കിടെ ചില ഓൺലൈൻ മാധ്യമങ്ങളും കാഴ്ചക്കാരും നടത്തിയ അതിരുവിട്ട പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്ന് പിഷാരടി വ്യക്തമാക്കി. മുഖ്യമന്ത്രിയും മരിച്ചയാളുടെ മകനും വരെ കൈകൂപ്പി അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറയുമായി തിങ്ങിക്കൂടിയവർ പിന്മാറാൻ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രി സാധാരണക്കാരനെപ്പോലെ അപേക്ഷിച്ചു’മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഔദ്യോഗിക ബഹുമതികളോടെ (ഗാർഡ് ഓഫ് ഓണർ) മാത്രമാണ് സലിംകുമാറിന്റെ സംസ്‌കാരം നടത്തിയത്. എന്നാൽ പോലീസിന്റെ ചടങ്ങുകൾ പോലും സുഗമമായി നടത്താൻ ഈ സംഘം അനുവദിച്ചില്ലെന്ന് പിഷാരടി ചൂണ്ടിക്കാട്ടി.”സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരനെപ്പോലെ നിന്ന് അപേക്ഷിക്കുകയായിരുന്നു, നിങ്ങൾ ഒന്നു മാറി നിൽക്കൂ, ഈ ചടങ്ങ് നടത്തിക്കോട്ടെ എന്ന്.

മുഖ്യമന്ത്രി തൊട്ട് ഞങ്ങളും മരിച്ചു കിടക്കുന്ന ആളുടെ മകൻ ഉൾപ്പെടെ അപേക്ഷിച്ചിട്ടും ഒരാൾ പോലും മാന്യത കാണിച്ചില്ല. സലീമേട്ടന്റെ ഭൗതികശരീരം ഫ്രീസറോടെ ചുമന്നുകൊണ്ടുവന്നപ്പോൾ പോലും ഇവർ മൊബൈലുമായി വഴിമുടക്കി നിൽക്കുകയായിരുന്നു.”
— രമേഷ് പിഷാരടി എം.എൽ.എ മകൻ ചന്തുവിന്റെ വികാരപ്രകടനം
തിരക്ക് നിയന്ത്രിക്കാനാവാതെ സലിംകുമാറിന്റെ മകൻ ചന്തുവിന് അവിടെയുണ്ടായിരുന്നവരോട് ഒച്ചയിടേണ്ടി വന്നിരുന്നു. ചിത കത്തിക്കഴിഞ്ഞ ശേഷം “ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായിപ്പോയോ?” എന്ന് ചന്തു തന്നോട് വിഷമത്തോടെ ചോദിച്ചതായും, മറ്റൊരു വഴിയില്ലാത്തതുകൊണ്ടല്ലേ എന്ന് താൻ അവനെ ആശ്വസിപ്പിച്ചതായും പിഷാരടി പറഞ്ഞു.

നടി സുബി സുരേഷ്, നവാസ് ജനപ്രീതി (നവാസിക്ക) എന്നിവർ മരിച്ചപ്പോഴും സഹപ്രവർത്തകരും ബന്ധുക്കളും സമാനമായ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ജനകീയ പ്രക്ഷോഭം ഉണ്ടായാലും തെറ്റില്ല സ്വകാര്യത അവകാശമാണ് സ്വകാര്യത എന്നത് ഭരണഘടനാപരമായ അവകാശമാണ്. ലൈസൻസില്ലാത്ത ഇത്തരം ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം ഉത്തരവാദിത്തമുള്ള മറ്റ് മാധ്യമപ്രവർത്തകരെക്കൂടി ബാധിക്കുന്നുണ്ട്.നിയമനടപടി വേണം മൃതദേഹത്തോടും കുടുംബത്തിന്റെ ദുഃഖത്തോടും ബഹുമാനം കാണിക്കാത്ത ഇത്തരം പ്രവണതകൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാലും തെറ്റില്ല.സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാവരും അവസാനിപ്പിക്കണമെന്നും, ഇതൊരു വിഷമം പറച്ചിലും അപേക്ഷയുമായി കണക്കാക്കണമെന്നും രമേഷ് പിഷാരടി ആവശ്യപ്പെട്ടു.