Banner Ads

ഒരു പറവൂരുകാരനും തലകുനിക്കേണ്ടി വരില്ല; സ്വന്തം നാട്ടിൽ വികാരാധീനനായി മുഖ്യമന്ത്രി വിഡി സതീശൻ

കൊച്ചി : മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം മണ്ഡലവും നാടുമായ പറവൂരിലെത്തിയ വിഡി സതീശന് ജനപ്രാവഹത്തിന്റെ ആവേശോജ്ജ്വല സ്വീകരണം. തന്നെക്കുറിച്ച് ഓർത്ത് അപമാനഭാരത്താൽ ഒരു പറവൂരുകാരനും ഒരിടത്തും തലകുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി സ്വന്തം ജനതയ്ക്ക് ഉറപ്പുനൽകി. നടൻ മോഹൻലാൽ, ശ്രീകുമാരൻ തമ്പി, സലീം കുമാർ എന്നിവരെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പറവൂരിന് വാക്ക് നൽകിയത്.

കേരളത്തെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖ നഗരമാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു. തുറമുഖ നഗര വികസനത്തിനായി സർക്കാരിന് കൃത്യമായ മാസ്റ്റർ പ്ലാൻ ഉണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് സംസ്ഥാനത്ത് ഉടൻ തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.