
ആലപ്പുഴ : ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വയോധികന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് നടന്നു പോകുന്നതിനിടെ രവിക്ക് മിന്നലേൽക്കുകയായിരുന്നു. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.