
കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരിക്കിടെ ഞെട്ടിക്കുന്ന സംഭവം. സന്ദർശകരെ വഹിച്ചെത്തിയ ബസിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി സുരക്ഷാ മെഷ് ജനാലയിലൂടെ കൈയിട്ട് വനിതാ യാത്രികയെ ആക്രമിച്ചു. ചെന്നൈ സ്വദേശിനി വഹിദ ബാനുവിനാണ് പരിക്കേറ്റത്. സുരക്ഷാ വീഴ്ചയെ തുടർന്ന് നോൺ-എസി ബസ് സഫാരി താൽക്കാലികമായി നിർത്തിവെച്ചു.