
മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറാൻ ധാരണയായി. ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തിൽ, സഞ്ജുവിന് പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലെത്തും. ജഡേജ റോയൽസിൻ്റെ പുതിയ നായകനാകുമെന്നും സൂചനയുണ്ട്. സാം കറൻ്റെ പ്രതിഫലത്തിനായി രാജസ്ഥാൻ ഹസരംഗ, തീക്ഷണ എന്നിവരെ ഒഴിവാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.