
ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ കാഞ്ചീപുരത്തിനടുത്ത് നടന്ന 4.5 കോടി രൂപയുടെ വൻ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള അഞ്ച് പ്രധാന പ്രതികളെ കാഞ്ചീപുരം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള വിദഗ്ധരായ 17 അംഗ മോഷണ സംഘമാണ് ആയുധങ്ങളുമായി അതിസാഹസികമായ കവർച്ച നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.