Banner Ads

തെരുവുനായ ശല്യം: തുറന്ന സ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിയരുതെന്ന് സുപ്രിംകോടതിയുടെ നിർദേശം

ന്യൂഡൽഹി:തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീംകോടതി. തുറന്ന സ്ഥലങ്ങളിൽ ഭക്ഷണം വലിച്ചെറിയരുതെന്ന് കോടതി സർക്കുലർ പുറത്തിറക്കി. ഇത് തെരുവുനായകളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്നും, അതുവഴി ആളുകൾക്ക് കടിയേൽക്കാനുള്ള സാധ്യത കൂട്ടുമെന്നും കോടതി നിരീക്ഷിച്ചു.

ഈ നിർദേശം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും, ഇത് എല്ലാവരുടെയും സുരക്ഷയ്ക്ക് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.