Banner Ads

അവധി ദിവസത്തെ കളി തീക്കളിയായി: ഇരിട്ടിയിൽ കുട്ടികൾ കുപ്പിയിലാക്കിയത് മൂർഖൻ പാമ്പിനെ

കണ്ണൂർ: ഉഗ്രവിഷമുള്ള മൂർഖനെ ചേരയെന്ന് കരുതി കുപ്പിയിലാക്കി കുട്ടികൾ ഇരിട്ടിയിൽ സംഭവം,കണ്ണൂർ ജില്ലാ കളക്ടർ റെഡ് അലർട്ടായതിനാൽ അവധി പ്രഖ്യാപിച്ച വ്യാഴാഴ്ച്ച കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി കുന്നോത്താണ് നാടിനെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്.

ഉഗ്രവിഷമുള്ള മൂർഖനെയാണ് തങ്ങൾ പിടികൂടിയതെന്നതിന്റെ ഗൗരവം കുട്ടികൾക്ക് അറിയാതെ ചെയ്യാണെങ്കിലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് യൂട്യൂബിലും ജിയോഗ്രഫി ചാനലിലും മാത്രം കണ്ടിരുന്ന പാമ്ബ് പിടുത്തം കളിക്കിടയിൽ കൂട്ടുകാർ ചേർന്ന് നടത്തിയപ്പോൾ പാമ്ബിന്റെ കടിയേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.

ചേരയാണെന്ന് കരുതി കുട്ടികൾ മൂർഖനെ നിസാരമായി പിടികൂടി പ്ളാസ്റ്റിക്ക് കുപ്പിയിലാക്കുകയായിരുന്നു.കുട്ടികളിലൊരാളുടെ രക്ഷിതാവിന് പിടികൂടിയ പാമ്ബിന്റെ ചിത്രം അയച്ചു കൊടുത്തപ്പോഴാണ് മൂർഖനാണെന്ന വിവരം മനസിലായത്. ഉടൻഫോറസ്റ്റ് റസ്ക്യൂവർ മാർ സ്ഥലത്തെത്തി മൂർഖനെ അതിന്റെ ആവാസ വ്യവസ്ഥയിൽ വിടാൻ കൊണ്ടുപോയിട്ടുണ്ട്.

കാലവർഷം ശക്തമായതോടെ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ രാജവെമ്ബാലയുൾപ്പെടെയുള്ള ഉഗ്രവിഷമുള്ള പാമ്‌ബുകൾ വീടുകളിലും പരിസരത്തുമെത്തുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.