
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങുകയായിരുന്നു.
ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്നും ആരോടാണ് പരാതി പറയേണ്ടതെന്നും ബിന്ദുവിന്റെ ഭർത്താവ്. രക്ഷാ പ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ, സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കൂട്ടിച്ചേർത്തു.