
തൃശ്ശൂർ:കുളിമുറി ഇടിഞ്ഞുവീണ് ചുമരുകൾക്കിടയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്ബള്ളി വീട്ടിൽ അയ്യപ്പന്റെ മകൻ ബൈജു (49) ആണ് മരിച്ചത്.രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു.
ശുചിമുറിയുടെ ചുമരുകൾ തകർന്ന് ബൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാകാം അപകടമെന്ന് കരുതുന്നു. സംഭവം നടക്കുമ്ബോൾ വീട്ടുകാർ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്നവർ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്.
ഉടൻതന്നെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന എത്തി മണ്ണിഷ്ടികകൾ നീക്കി ബൈജുവിനെ പുറത്തെടുത്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടൂർ പോലീസ് നടപടികൾ സ്വീകരിച്ചു. അമ്മ. തങ്ക