Banner Ads

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ദർശനം കണ്ട് സായൂജ്യരായി ആയിരങ്ങൾ.

വൈക്കം:പ്രഭാത സൂര്യന്റെ പൊൻ കിരണങ്ങൾ ഭഗവാന്റെ സ്വർണ്ണ ധ്വജത്തിൽ വർണ്ണങ്ങൾ വിതറുന്ന ധന്യ മുഹൂർത്തം. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്തിരി ദീപങ്ങൾ കൂപ്പുകൈയ്യായി ഉയരുന്ന മുഹൂർത്തത്തിൽ വൈക്കത്ത് പെരും തൃക്കോവിലപ്പന്റ സർവാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച് സായൂജ്യം നേടുവാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

രാവിലെ 3.30 ന് നട തുറന്നു ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 നാണ് അഷ്ടമി ദർശനം.

മഹാദേവ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് തപസ്സനുഷ്ടിച്ച വ്യാഘ്രപാദമഹർഷിക്ക് ശ്രീ പരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി ദു:ഖ വിമോചനം അഭിഷ്ട വരം കൊടുത്ത് അനുഗ്രഹിച്ച മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടുടുന്നത്.

ഈ ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ വൈക്കത്തപ്പനെ ദർശനം നടത്തുന്ന ഭക്തർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വിശ്വാസം.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത് അഷ്ടമി ദിവസമായ ഇന്ന് 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കിയത്.

ഊട്ടുപുരയിൽ രണ്ടു നിലകളിലായി നടത്തുന്ന പ്രാതൽ രാവിലെ 11 ന് ആരംഭിക്കും.ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തർക്കും പ്രാതൽ നല്കുന്നതിനാണ് ദേവസ്വത്തിന്റെ ശ്രമം . തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കോഡും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *