740 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: 740 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. മൂന്നരലക്ഷത്തോളം ഗോത്രവര്‍ഗ വിഭാഗ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

അന്‍പത്ശതമാനത്തിലേറെ പട്ടികവര്‍ഗ ജനതയുള്ള സ്ഥലത്തോ അല്ലെങ്കില്‍ 20,000ത്തിലേറെ പട്ടികവര്‍ഗ ജനത ഉള്ള ഇടങ്ങളിലോ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും. പട്ടികവര്‍ഗ വകുപ്പ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജന്‍ജതിയ ഗുരുദേവ് ദിവസിലാണ് ഈ പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്.

പട്ടികവര്‍ഗ വിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. നിലവില്‍ 1.05 ലക്ഷം വിദ്യാര്‍ത്ഥികള്‍ 392 ഏകലവ്യ വിദ്യാലയങ്ങളിലായി പഠിക്കുന്നുണ്ട്. രാജ്യത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍സ്‌കൂളുകള്‍ ആരംഭിച്ചിരിക്കുന്നത്.

ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും അവരുടെ ശേഷി വര്‍ദ്ധിപ്പിക്കാനും മന്ത്രാലയം എന്‍സിഇആര്‍ടി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്, മൈക്രോസോഫ്റ്റ് ഇന്ത്യ, നൈപുണി വികസന വകുപ്പ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ജീവനകല, തുടങ്ങിയവയുമായും സഹകരിക്കും.
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ സ്‌പോര്‍ട്‌സ്, ദേശീയ പട്ടിക വര്‍ഗ ഗവേഷണ കേന്ദ്രം എന്നിവയും ആരംഭിക്കും. ഗോത്രവര്‍ഗജനതയുടെയും ആ പ്രദേശത്തിന്റെയും വികസനത്തിനായി ഉള്ള ഗവേഷണങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *