ഹൊറര്‍ സിനിമകള്‍ കാണാറില്ലെന്ന് പവിത്ര, കാരണമെന്തെന്നോ?

കൊച്ചി: ഹൊറര്‍ സിനിമകള്‍ കാണാറില്ലെന്ന് ചലച്ചിത്രതാരം പവിത്രാലക്ഷ്മി. യൂടോക്കിനോടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പേടികാരണം ആണ് ഇതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഹൊറര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്നും എന്നാല്‍ ആ സിനിമയും കാണില്ലെന്നും താരം വെളിപ്പെടുത്തി. അത്തരം സിനിമ കണ്ടാല്‍ ഒരു മാസം ഉറങ്ങില്ലെന്നും മറ്റുള്ളവരെ ശല്യം ചെയ്യുമെന്നും പവിത്ര പറഞ്ഞു. അറിയാതെ എങ്കിലും ഹൊറര്‍ സിനിമകള്‍ വച്ചാല്‍ അമ്മ ഉടന്‍ വന്ന് അത് മാറ്റും. കാരണം അമ്മയ്ക്കറിയാം ആ സിനിമ കണ്ടാല്‍ അമ്മയെയും താന്‍ ഉറക്കില്ലെന്ന് താരം വ്യക്തമാക്കി.

താന്‍ വയലന്‍സുള്ള സിനിമകള്‍ കാണാറില്ലെന്ന് നരെയ്‌നും പറഞ്ഞു. സിനിമയേ കാണാറില്ലെന്നായിരുന്നു ആത്മീയ വ്യക്തമാക്കിയത്. തനിക്ക് സിനിമ കണ്ട് കൊണ്ട് അധികസമയം ഇരിക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *