സി വി ആനന്ദ ബോസ് ബം​ഗാൾ ​ഗവർണർ

ന്യൂഡൽഹി: മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി.വി.ആനന്ദബോസിനെ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു.ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം.

മണിപ്പൂർ ഗവർണർ എൽ.ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികചുമതല. ആനന്ദബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിയുടെ വാ‍ർത്തക്കുറിപ്പിൽ പറഞ്ഞു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി യിൽ ചേർന്നത്.

ഗവർണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് സി.വി.ആനന്ദബോസ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരൻപിള്ള നിലവിലെ ഗോവ ഗവർണ്ണർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *