സാമ്പത്തിക തട്ടിപ്പ്: സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.

2018-19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരന്‍ പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.2018ല്‍ കോഴിക്കോട് ഷോ നടത്താനായിരുന്നു തീരുമാനമെന്നും അതിനായി 30 ലക്ഷം നല്‍കാമെന്നും സമ്മതിച്ചതായി ഹര്‍ജിയില്‍ പറയുന്നു. 15 ലക്ഷം മുന്‍കൂറായി നല്‍കി, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ തുടരെത്തുടരെ മാറ്റിവെക്കുകയായിരുന്നു ബഹ്റൈനിലെയും തിരുവനന്തപുരത്തെയും ഷോയുടെ കോ-ഓര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് രംഗത്തുവന്നിരുന്നു. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ം നിമിത്തം പിന്നീടു പല തവണ ഡേറ്റ് മാറ്റി വെച്ചു.

ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. ഷോയുടെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ലെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *