ശബരിമലയെ കൂടുതൽ പവിത്രമാക്കാൻ ‘പവിത്രം ശബരിമല’

ശബരിമല: ശബരിമലയെ കൂടുതൽ പവിത്രമാക്കി ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല പദ്ധതി. ശബരിമല, പമ്പ, നിലയ്ക്കൽ, ശബരിമല ഇടത്താവളങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോർഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്.

എല്ലാ ദിവസവും രാവിലെ ഒൻപതുമുതൽ ഒരു മണിക്കൂർ സമയമാണ് വൃത്തിയാക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് ജീവനക്കാർക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാർ, അയ്യപ്പസേവാസംഘം പ്രവർത്തകർ, വിശുദ്ധി സേനാംഗങ്ങൾ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. ശബരിമലയെ പൂർണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡല മഹോത്സവ കാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്.

പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്, പിന്നീട് ഇവ വേർതിരിച്ചശേഷം ഇൻസിനറേറ്റിൽ എത്തിച്ച് അതത് ദിവസം തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂർമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തർക്കിടയിൽ ബോധവത്കരണവും നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *