മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തണമെങ്കിൽ മരം മുറിക്കണം; തമിഴ്‌നാട് സുപ്രീംകോടതിയിൽ.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തിന് നിർദേശം നൽകണമെന്ന് ആവശ്യമുന്നയിച്ചാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് .

2021 നവംബർ അഞ്ചിന് മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് പതിനഞ്ച് മരങ്ങൾ മുറിക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി ആറ് ദിവസങ്ങൾക്ക് ശേഷം കേരളം പിൻവലിച്ചു എന്നാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അണക്കെട്ട് ബലപെടുത്തുവാനാശ്യമായ ഈ നടപടികൾ വേഗം തന്നെ പൂർത്തിയാക്കാൻ കേരളത്തോട് നിർദേശിക്കണമെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് ബലപെടുത്തുന്ന നടപടികൾ കൃത്യമായി പൂർത്തിയാക്കാൻ മേൽനോട്ട സമിതിയോട് നിർദേശിക്കണമെന്നും സുപ്രീം കോടതിയോട് തമിഴ്നാട് സർക്കാർ ആവശ്യമുന്നയിച്ചു.

ജോ ജോസഫിന്റെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും ആയി ബന്ധപ്പെട്ടനൽകിയ ഹർജിയിലാണ് തമിഴ്നാട് അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. ഈ അപേക്ഷ ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *