മലയാളത്തില്‍ സീരിയലുകളിലെങ്കിലും അഭിനയിച്ച് കൂടേയെന്ന് നരെയ്‌നോട് അമ്മ

കൊച്ചി: മലയാളത്തില്‍ തനിക്ക് സിനിമ കുറഞ്ഞെന്നും തമിഴില്‍ തിരക്ക് കൂടിയോടെ മലയാളത്തിലെ പുതിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനായിട്ടില്ലെന്നും നരെയ്ന്‍ പറഞ്ഞു.

ആ നഷ്ടം നികത്താന്‍ അദൃശ്യത്തിലൂടെ സാധിച്ചു. തന്നെ ഒന്ന് കാണാന്‍ വേണ്ടി മലയാളത്തില്‍ സീരിയലിലെങ്കിലും അഭിനയിച്ച് കൂടേയെന്ന് അമ്മ ചോദിച്ചതായും നരെയ്ന്‍ വ്യക്തമാക്കി. തമിഴ് സിനിമകള്‍ എല്ലാം ഇടിപ്പടങ്ങളാണെന്നും അവ കാണുമ്പോള്‍ ഒന്നും മനസിലാകുന്നില്ലെന്നും അമ്മ പരാതിപ്പെട്ടിരുന്നു.

അദൃശ്യം റിലീസാകുമ്പോള്‍ ആദ്യ ദിനത്തില്‍ ആദ്യ ഷോ തന്നെ കാണണമെന്നും അമ്മയോട് പറഞ്ഞിട്ടുണ്ടെന്നും നരെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *