മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍ക്ക് തുടക്കം കുറിച്ച് മണ്ഡല കാലത്തിന് പൂർണ്ണ സജ്ജമായാണ് ശബരിമല നട വൈകിട്ട് 5 ന് തുറക്കുന്നത്.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിൻ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി
നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകരുന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ ജയരാമന്‍ നമ്പൂതിരിയേയും ഹരിഹരന്‍ നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കും. വ്യശ്ചിക പുലരിയിൽ
പുതിയ മേൽശാന്തിമാരാണ്നട തുറക്കുക. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡലകാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും.
2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂർത്തിയാക്കി ജനുവരി 20ന് നടയടക്കും.

Leave a Reply

Your email address will not be published. Required fields are marked *