മണ്ഡലകാല തീർത്ഥാടനത്തിനൊരുങ്ങി ശബരിമല

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ശ​ബ​രി​മ​ല ഒ​രു​ങ്ങി. ​41 ദി​വ​സ​ത്തെ മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർമ​ശാ​സ്താ ക്ഷേ​ത്ര​ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും.

വ്യാ​ഴാ​ഴ്ച​യാ​ണ്​ മ​ണ്ഡ​ല​കാ​ല​ത്തി​ന്​ തു​ട​ക്കം. വൈ​കീ​ട്ട്​ അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർമി​ക​ത്വ​ത്തി​ൽ മേ​ൽശാ​ന്തി എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും.

ഉ​പ​ദേ​വ​ത ക്ഷേ​ത്ര ന​ട​ക​ളും തു​റ​ന്ന​ശേ​ഷം പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യു​ള്ള ആ​ഴി​യി​ലും മേ​ൽശാ​ന്തി അ​ഗ്‌​നി പ​ക​രും. പി​ന്നാ​ലെ ഭ​ക്ത​ർ എ​ത്തി​ത്തു​ട​ങ്ങും. സ​ന്ധ്യാ​വേ​ള​യി​ൽ നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽശാ​ന്തി ജ​യ​രാ​മ​ൻ ന​മ്പൂ​തി​രി​യു​ടെ​യും നി​യു​ക്ത മാ​ളി​ക​പ്പു​റം മേ​ൽശാ​ന്തി ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും അ​ഭി​ഷേ​ക, അ​വ​രോ​ധി​ക്ക​ൽ ച​ട​ങ്ങു​ക​ളും ന​ട​ക്കും. ഇ​രു​മു​ടി കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം പ​ടി ക​യ​റി​വ​രു​ന്ന പു​തി​യ മേ​ൽശാ​ന്തി​മാ​രെ നി​ല​വി​ലെ മേ​ൽശാ​ന്തി എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ക​ളി​ൽ വെ​ച്ച് കൈ​പി​ടി​ച്ച് ക​യ​റ്റി ശ്രീ​കോ​വി​ലി​ന്​ മു​ന്നി​ലേ​ക്ക് ആ​ന​യി​ക്കും. പി​ന്നീ​ട് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, ശ​ബ​രി​മ​ല മേ​ൽശാ​ന്തി​യെ അ​യ്യ​പ്പ​ന് മു​ന്നി​ൽ വെ​ച്ച് ക​ല​ശാ​ഭി​ഷേ​കം ന​ട​ത്തി അ​വ​രോ​ധി​ക്കും.

ശേ​ഷം ത​ന്ത്രി മേ​ൽശാ​ന്തി​യെ ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റി, ന​ട അ​ട​ച്ച​ശേ​ഷം മേ​ൽശാ​ന്തി​യു​ടെ കാ​തു​ക​ളി​ൽ അ​യ്യ​പ്പ​ൻറെ മൂ​ല​മ​ന്ത്രം ഓ​തി കൊ​ടു​ക്കും. ഇ​തി​നു പി​ന്നാ​ലെ മാ​ളി​ക​പ്പു​റം ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്​ മു​ന്നി​ൽ വെ​ച്ച് മേ​ൽശാ​ന്തി ഹ​രി​ഹ​ര​ൻ ന​മ്പൂ​തി​രി​യെ​യും ക​ല​ശാ​ഭി​ഷേ​കം ന​ട​ത്തി അ​വ​രോ​ധി​ക്കും. വൃ​ശ്ചി​കം ഒ​ന്നാ​യ ന​വം​ബ​ർ 17ന് ​പു​ല​ർച്ച പു​റ​പ്പെ​ടാ ശാ​ന്തി​മാ​രാ​യ ഇ​വ​രാ​യി​രി​ക്കും ഇ​രു ക്ഷേ​ത്ര ന​ട​ക​ളും തു​റ​ക്കു​ക. ഒ​രു വ​ർഷ​ത്തെ പൂ​ജാ ക​ർമം പൂ​ർത്തി​യാ​ക്കി​യ നി​ല​വി​ലെ മേ​ൽശാ​ന്തി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി 16ന് ​രാ​ത്രി ത​ന്നെ പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി മ​ട​ങ്ങും.

ഡി​സം​ബ​ർ 27 വ​രെ​യാ​ണ് മ​ണ്ഡ​ല ഉ​ത്സ​വ കാ​ലം. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഡി​സം​ബ​ർ 30ന് ​തു​റ​ക്കും. 2023 ജ​നു​വ​രി 14ന് ​ആ​ണ് മ​ക​ര​വി​ള​ക്ക്. തീ​ർഥാ​ട​നം ജ​നു​വ​രി 20ന് ​സ​മാ​പി​ക്കും. തീ​ർഥാ​ട​ക​രെ വ​ര​വേ​ൽക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ൻറെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​റ​ക്കു​റെ പൂ​ർത്തി​യാ​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നാ​ണ്​ വീ​ണ്ടും തു​ട​ക്ക​മാ​കു​​മ്പോ​ൾ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​ന്​ അ​നു​സ​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ ശു​ചി​മു​റി​ക​ളും, വി​രി​വെ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ വ​ലി​യ പോ​രാ​യ്മ​യാ​യി നി​ല​നി​ൽ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *