ഫിഫ ലോകകപ്പ്: സംഗീത ആല്‍ബവുമായി മോഹന്‍ലാല്‍

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശം പകര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ലോകകപ്പ് ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന സംഗീത ആല്‍ബം ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഒരേയൊരു വികാരം, ചിന്ത, മതം, എന്ന കുറിപ്പോട് കൂടിയാണ് മോഹന്‍ലാല്‍ ആല്‍ബം റിലീസ് ചെയ്തത്. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായാണ് ഈ ഉദ്യമം. ആന്റണി പെരുമ്പാവൂരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാറാണ് സംവിധാനം. സുധീപ് ഇലമണ്‍ ഛായാഗ്രഹണവും ഡോണ്‍മാക്‌സ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *