പ്രേക്ഷകരോട് തമിഴില്‍ സംസാരിച്ച് ആത്മീയ

അദൃശ്യം എന്ന മലയാള ചലച്ചിത്രത്തിന്റെ വിശേഷങ്ങള്‍ യൂടോക്കിലൂടെ പങ്കുവയ്ക്കവെയാണ് ചലച്ചിത്രത്തിലെ നായികയായ ആത്മീയ പ്രേക്ഷകരോട് തമിഴില്‍ സംസാരിച്ചത്.

തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എല്ലാവരും തിയേറ്ററില്‍ പോയ സിനിമ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് ആത്മീയ പറയുന്നത്.

ചിത്രം വലിയൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കുമെന്ന് ഒപ്പമുണ്ടായിരുന്ന നരെയ്‌നും വ്യക്തമാക്കി. പ്രേക്ഷകരുടെ പങ്കാളിത്തം കൊണ്ട് ചിത്രം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *