പ്രിയ വര്‍ഗീസിന് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി:കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് പിഴവ് പറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലേക്കുള്ള അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടിക പുനഃപരിശോധിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ഈ ഉത്തരവിനെതിരെ പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍,മുഹമ്മദ് നിയാസ് എന്നിരവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അധ്യാപന പരിചയം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്നായിരുന്നു പ്രിയ പ്രധാനമായും വാദിച്ചത്. യുജിസി മാനദണ്ഡപ്രകാരം തനിക്ക് ആവശ്യമായ യോഗത്യയുണ്ട്. ഇത് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ല. 11 വര്‍ഷവും 20 ദിവസവും തനിക്ക് അധ്യാപന പരിചയമുണ്ട്.

സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ചമതല അധ്യാപന പരിചയമല്ലെന്ന കണ്ടെത്തല്‍ തെറ്റാണെന്നും പ്രിയ ഹൈക്കോടതിയില്‍ വാദിച്ചു. പ്രിയയ്ക്ക് ആവശ്യമായ അധ്യാപന പരിചയമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് റാങ്ക് പട്ടിക പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *